കൊച്ചി: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റക്ക് കസ്റ്റംസ് നോട്ടീസ് അയക്കും. സംസ്ഥാനത്തെ മയക്കുമരുന്ന് കള്ളക്കടത്തു സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു പോലീസ് നല്കിയിരുന്നുവെന്ന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മാധ്യമ ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അദ്ദേഹത്തിന് നോട്ടീസ് അയക്കും. ഇക്കാര്യങ്ങള്‍ അവകാശപെട്ട്
ഒരു മാധ്യമത്തിന് ബെഹ്‌റ അഭിമുഖം നല്‍കിയിരുന്നു ഇതുമായി ബന്ധപെട്ടു സംസ്ഥാന പോലീസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്നാവശ്യപെട്ട് കസ്റ്റംസ് നിയമം 151 വകുപ്പുപ്രകാരമാണ് കസ്റ്റംസ് നോട്ടീസ് അയക്കുക.
എന്‍.ഐ.എ.യ്ക്ക് വിവരങ്ങള്‍ നല്‍കിയെന്നാണ് ബെഹ്റ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ വിവരങ്ങള്‍ തങ്ങള്‍ക്കു നല്‍കാനും അദ്ദേഹം ബാധ്യസ്ഥയാണെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ഇക്കാര്യം ഇടതുപക്ഷത്തെ ഒരു മുന്‍ എം പി യും ഒരു ചാനലില്‍ പറഞ്ഞിരുന്നു. കൂടാതെ സംസ്ഥാന പോലീസില്‍ നിന്ന് കള്ളക്കടത്തു സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല എന്നും സി ഐ എസ് എഫ് രേഖമൂലം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post