ജയ്പൂർ : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവർണർ നിലപാട് കടുപ്പിക്കുന്നു. എംഎൽഎമാരെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കൽരാജ് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിനു കത്തു നൽകി.ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിമാരെ അടച്ചിടാതെ സ്വതന്ത്രരാക്കാനാണ് കത്തിലെ ഉള്ളടക്കം.കോൺഗ്രസ് എംഎൽഎമാരെ പാർട്ടി റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.
ഭരണപക്ഷത്തെ എംഎൽഎമാർ ഇന്നലെ രാജ്ഭവനിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചിരുന്നു.ഗവർണർ ഇതിലും പ്രതിഷേധമറിയിച്ചു.രാജ്ഭവൻ ഘൊരാവോ ചെയ്യാനുള്ള ശ്രമം നിർഭാഗ്യകരമാണെന്നും കത്തിൽ ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post