ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് രോഗബാധ. ശനിയാഴ്ചയാണ് പോസിറ്റീവ് സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് വന്നത്.
ചൗഹാൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. താനുമായി സമ്പർക്കം പുലർത്തിവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.








