ന്യൂഡൽഹി : ഉത്തര കൊറിയക്ക് ഒരു മില്യൺ യു.എസ് ഡോളറിന്റെ മെഡിക്കൽ സഹായമനുവദിച്ച് ഇന്ത്യ.ലോകാരോഗ്യ സംഘടനയുടെ അഭ്യർത്ഥന പ്രകാരമാണ് ഉത്തര കൊറിയക്ക് മെഡിക്കൽ സഹായങ്ങൾ നൽകാൻ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയയിൽ നടക്കുന്ന ആന്റി ട്യൂബർകുലോസിസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇന്ത്യ രാജ്യത്തിനു മെഡിക്കൽ സഹായം അനുവദിച്ചിട്ടുള്ളത്.
ഉത്തര കൊറിയയിലെ ഇന്ത്യൻ അംബാസിഡറായ അതുൽ മൽഹാരിയാണ് മരുന്നുകൾ ഉത്തര കൊറിയയുടെ ഭരണാധികാരികൾക്ക് കൈമാറിയത്.ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു മെഡിക്കൽ സഹായത്തിന്റെ കൈമാറ്റം നടന്നത്.









