അയോധ്യ : ആഗസ്റ്റ് അഞ്ചിന് നടക്കാൻ പോവുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നതിനായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിച്ചു.മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി സന്ദർശനത്തിൽ രാമക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അയോധ്യയെ ലോകത്തിന്റെ അഭിമാനമാക്കി മാറ്റുമെന്നാണ് സന്ദർശനത്തിടെ യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞത്. രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഇരുന്നൂറോളം ആളുകൾ പങ്കെടുക്കുമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരങ്ങൾ.12.15 ഓടെയായിരിക്കും രാമക്ഷേത്രത്തിനു തറക്കല്ലിടുക. ദീപാവലി ആഘോഷം പോലെ ആഗസ്റ്റ് 5,6 ദിവസങ്ങളിൽ രാത്രി യു.പിയിലെ എല്ലാ വീടുകളിലും ദീപങ്ങൾ തെളിയിക്കാൻ യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്.
Discussion about this post