ചണ്ഡീഗഢ്: നെഹ്രു കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹരിയാനയിലെ ബിജെപി സർക്കാർ. ഹരിയാനയില്‍ നെഹ്റു കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കേഷ്‌നി അറോറ നഗര വികസന വകുപ്പിനോട് ആവശ്യപ്പെട്ടു.
ഭൂപീന്ദർ സിംഗ് ഹൂഡ മുഖ്യമന്ത്രിയായിരുന്ന 2005 മുതല്‍ നെഹ്റു കുടുംബം വാങ്ങിയ സ്വത്തു സംബന്ധിച്ച് അന്വേഷണം നടത്താനാണ് ഉത്തരവായിരിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തരം മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് നെഹ്രു കുടുംബത്തിന്റെ ഹരിയാനയിലെ സ്വത്തുക്കൾ സംബന്ധിച്ച് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.








