ബെയ്ജിങ് : ചൈന ഓർഡർ ചെയ്ത എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വിതരണം നിർത്തി വെച്ച് റഷ്യൻ സർക്കാർ.ചൈനീസ് പട്ടാളക്കാരെ പരിശീലനത്തിനായി റഷ്യയിലേക്ക് അയക്കേണ്ടതിന്റെയും, സംവിധാനം പ്രവർത്തന സജ്ജമാക്കാൻ റഷ്യൻ സാങ്കേതിക വിദഗ്ധരെ ചൈനയിലേക്ക് അയക്കേണ്ടതിന്റെയും ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചാണ് റഷ്യയുടെ ഈ നടപടി എന്നാണ് ചൈനയുടെ വിശദീകരണം.
ചൈനീസ് ദിനപത്രമായ സോഹു ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.എന്നാൽ, കുറച്ചു നാളുകൾക്കു മുമ്പ്, മോസ്കോ ചൈനചാരപ്രവർത്തി നടത്തിയെന്ന് ശക്തമായ ആരോപണം ഉയർത്തിയിരുന്നു.സെന്റ്പീറ്റേഴ്സ്ബർഗ്ആർട്ടിക് സോഷ്യൽ സയൻസ് അക്കാദമിയുടെ പ്രസിഡണ്ടായ വലേറി മിറ്റ്കോവ്, ക്ലാസിഫൈഡ് ഫയലുകൾ ചൈനീസ് ഇന്റലിജൻസ് ഏജൻസി കൈമാറിയതായി റഷ്യൻ അധികൃതർ കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് റഷ്യയുടെ നടപടി എന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post