അയോധ്യ : രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദൂരദർശനിൽ തൽസമയ സംപ്രേഷണം നടത്തുന്നത് ഇന്ത്യയുടെ മതേതര ചിന്തയ്ക്ക് എതിരാണെന്ന് കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ.ഭൂമി പൂജയുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുണ്ട്.അയോധ്യയിൽ നടക്കുന്ന മതപരമായ ഈ ചടങ്ങ് ദൂരദർശനിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണെന്നതാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.
ആഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടക്കാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നത് മുതൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളും അനുഭാവികളും അസ്വസ്ഥരാണ്. കഴമ്പില്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി സിപിഐ പാർട്ടിക്ക് വേണ്ടി ബിനോയ് വിശ്വം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനയച്ച കത്ത് അതിനുള്ള തെളിവാണ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ദൂരദർശൻ ചാനലിൽ മതപരിപാടികൾ സംപ്രേഷണം ചെയ്യാൻ അനുവദിക്കരുതെന്നാണ് പ്രധാനമായും കത്തിൽ എഴുതിച്ചേർത്തിട്ടുള്ളത്.
Discussion about this post