മുംബൈ, കൊല്‍ക്കൊത്ത, നോയിഡ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മൂന്ന് അത്യന്താധുനിക വൈദ്യ പരീക്ഷണശാലകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്തു. ദിവസേന 10000 കോവിഡ്19 പരിശോധനകള്‍ ഈ അത്യന്താധുനിക പരീക്ഷണശാലകളില്‍ നടത്താനാകും. രാജ്യത്തിന്റെ കോവിഡ് പരിശോധനാ ശേഷി ഇപ്പോള്‍ ദിവസേന അഞ്ച്‌ലക്ഷമാണ്. ഇത് വരുന്ന ആഴ്ചകളില്‍ പത്ത് ലക്ഷമാക്കുകയാണ് ഗവണ്മെന്റിന്റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
റിയല്‍ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ എന്നതും ആന്റിജന്‍ അടിസ്ഥാനമാക്കിയതുംhttps://docs.google.com/document/d/1m8cB8vF3t18LT2A3QOCC1co1ecF7kP0borQlbMUQxSI/edit?usp=sharing ആയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഈ പരീക്ഷണശാലകളില്‍ കോവിഡ് പരിശോധനാഫലം നിര്‍ണ്ണയിക്കുന്നത്.
കൂടുതല്‍ പരിശോധനകള്‍ വഴി കൂടുതല്‍ നേരത്തേ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കാനാകുമെന്നും വൈറസ് ബാധിതരെ കണ്ടെത്തുന്നതു മൂലം രോഗപ്പകര്‍ച്ച വളരെപ്പെട്ടെന്ന് നിയന്ത്രിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘കോവിഡ് 19 മാത്രമല്ല, ഭാവിയില്‍ ഹെപ്പറ്റൈറ്റിസ് ബി, വിവിധതരം ഹെപ്പറ്റൈറ്റിസുകള്‍, ഡെങ്കിപ്പനി, ക്ഷയം, എച് ഐ വി തുടങ്ങി അനേകം രോഗങ്ങള്‍ ഫലപ്രദമായി നിര്‍ണ്ണയിക്കാന്‍ ഈ പരീഷണ ശാലകളില്‍ കഴിയും. മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ രോഗനിയന്ത്രണത്തിന് നിര്‍ണ്ണായക സംഭാവനയാകും ഈ പരീക്ഷണശാലകള്‍ വഴി ലഭിക്കുന്നത്. ഈ നഗരങ്ങളിലാണ് കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്.’ പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോള്‍ രാജ്യത്ത് പതിനൊന്ന് ലക്ഷത്തോളം സാംക്രമിക രോഗികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള കിടക്കളുണ്ട്. 1300 കോവിഡ്19 പരിശോധനാശാലകളും ഇന്ന് രാജ്യത്തുണ്ട്. 15000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ജനുവരിയില്‍ വ്യക്തിഗത സുരക്ഷാ വസ്ത്രങ്ങള്‍ ഉണ്ടാക്കുന്ന ഒരേ ഒരു നിര്‍മ്മാണശാലയേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അങ്ങനെയുള്ള 1200 നിര്‍മ്മാതാക്കളുണ്ട്. ഓരോ ദിവസവും 500000 പി പി ഇ കിറ്റുകളാണ് രാജ്യത്ത് ഉണ്ടാക്കുന്നത്. ദിവസേന മൂന്നുലക്ഷം എന്‍95 മാസ്‌കുകള്‍ രാജ്യത്തുണ്ടാക്കുന്നു. ഇന്ന് രാജ്യത്ത് ഒരുവര്‍ഷം മൂന്ന് ലക്ഷം വെന്റിലേറ്ററുകള്‍ ഉണ്ടാക്കാനുള്ള സൗകര്യമുണ്ട്. ജനുവരിയില്‍ ഈ വസ്തുക്കളുടെയെല്ലാം ഇറക്കുമതിരാജ്യമായിരുന്ന ഇന്ത്യ ഇന്ന് അവ കയറ്റുമതി ചെയ്യുകയാണ്. പ്രധാനമന്ത്രി അറിയിച്ചു.
ആഘോഷങ്ങള്‍ വരികയാണ്. എല്ലാ സുരക്ഷാനിര്‍ദ്ദേശങ്ങളും പാലിച്ച് രോഗപ്പകര്‍ച്ചയുണ്ടാകാതെ സൂക്ഷിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.









Discussion about this post