എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ പ്രസാദം ഊട്ടിന് തുടക്കം കുറിച്ച് മമ്മൂട്ടി. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ഇലയിൽ ചോറ് വിളമ്പി നൽകിയാണ് അദ്ദേഹം പ്രസാദ ഊട്ടിന് ഉദ്ഘാടനം നിർവഹിച്ചത്. ഉല്‍സവാഘോഷത്തിന്‍റെ ഭാഗമായുള്ള ചടങ്ങിലാണ് മമ്മൂട്ടി പങ്കെടുത്തത്. പത്മാ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന ആദ്യ ചടങ്ങാണിത്.
എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെത്തിയ മമ്മൂട്ടിയെ പൊന്നാട അണിയിച്ചാണ് ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചത്. ഈ മാസം 23നാണ് എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ ആരംഭിച്ചത്. വൈവിധ്യമാർന്ന ചടങ്ങുകളോടെ ഈ മാസം 30 ന് ഉത്സവം സമാപിക്കും.









Discussion about this post