ന്യൂഡൽഹി : ബോളിവുഡ് ആക്ഷൻ ഡയറക്ടർ പർവേസ് ഖാൻ അന്തരിച്ചു. അദ്ദേഹത്തിന് 55 വയസ്സായിരുന്നു.രണ്ടു ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പർവേസ് ഖാൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. സിനിമാ നിർമ്മാതാവായ ഹൻസൽ മെഹ്ത, പർവേസ് ഖാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഹിറ്റ് സിനിമകളായ സെഹർ, ഗ്യാംഗ്സ്റ്റർ,ബദ്‌ലാപ്പൂർ, വിശ്വരൂപം, വിശ്വരൂപം 2,റാ വൺ എന്നീ സിനിമകളിൽ പർവേസ് ഖാൻ പ്രവർത്തിച്ചിട്ടുണ്ട്.ബോളിവുഡിലുള്ളവർക്ക് അദേഹത്തിന്റെ വേർപാട് ഇതുവരെ അംഗീകരിക്കാനായിട്ടില്ലെന്ന് പർവേസ് ഖാന്റെ അസിസ്റ്റന്റ് ആയിരുന്ന നിഷാദ് മാധ്യമങ്ങളോട് പറഞ്ഞു.1986 -ൽ സിനിമ മേഖലയിലേക്ക് വന്ന പർവേസ് ഖാൻ വളരെ വിജയകരമായാണ് മുന്നേറിക്കൊണ്ടിരുന്നത്. അതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വേർപാട്.









Discussion about this post