ഇന്ത്യൻ റഫാൽ വിമാനങ്ങൾ പാർക്ക് ചെയ്തിരുന്ന യുഎഇയുടെ അൽ ദഫ്റ എയർബേസിനു സമീപം ഇറാനിയൻ മിസലുകൾ പതിച്ചതായി റിപ്പോർട്ട്.തിങ്കളാഴ്ച ഫ്രാൻസിൽ നിന്നും പുറപ്പെട്ട റഫാലുകൾ ചൊവ്വാഴ്ച രാത്രിയാണ് അൽ ദഫ്റ എയർബേസിൽ എത്തുന്നത്.ഈ എയർബേസിനു സമീപം 3 ഇറാനിയൻ മിസൈലുകൾ പതിച്ചതായി അമേരിക്കൻ വാർത്താ ചാനലായ സിഎൻഎൻ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സംഭവത്തെ തുടർന്ന് എയർബേസിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയി. രാത്രി തന്നെ യുദ്ധവിമാനങ്ങൾ യാത്ര തുടരാൻ ഒരുങ്ങിയെങ്കിലും മറ്റു വൈമാനികർക്ക് അപായ സന്ദേശം നൽകുന്ന നോട്ടാം സാങ്കേതിക തടസ്സങ്ങൾ മൂലം അനുമതി ലഭിച്ചില്ല. സംഭവത്തെ തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എയർബേസ്സിലേക്ക് പാഞ്ഞെത്തി.ഏതാണ്ട് 11 മണിയോടെ, വിമാനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയായിരുന്നു. അബുദാബിയിൽ നിന്നും ഒരുമണിക്കൂറോളം ദൂരെയുള്ള എയർബേസാണ് അൽ ദഫ്റ എയർബേസ്.ഈ എയർ ബേസിൽ അമേരിക്കയുടെ യുദ്ധ വിമാനങ്ങളും വിന്യസിച്ചിരുന്നു.സിഎൻഎൻ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മൂന്നു മിസൈലുകൾ യുഎഇയുടെ അൽ ഉബയ്ദ് എയർബേസിനും അൽ ദഫ്‌റ എയർബേസിനും സമീപം പതിച്ചെന്ന വാർത്ത ഫോക്സ് ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post