ഡൽഹി: ഇന്ത്യയുടെ സൈനിക ചരിത്രത്തിൽ പുത്തൻ കാലഘട്ടത്തിനു തുടക്കം കുറിക്കപ്പെട്ടതായി റഫാല്‍ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
റഫാൽ വിമാനങ്ങൾ അംബാലയിൽ ലാൻഡ് ചെയ്തതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വ്യോമസേനയുടെ പ്രഹരശേഷിക്ക് റഫാല്‍ ഊര്‍ജ്ജമേകും. ഇന്ത്യന്‍ സൈനിക ചരിത്രത്തിന്റെ പുതുയുഗപ്പിറവിയെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
അതിര്‍ത്തി ലക്ഷ്യം വയ്ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് അഞ്ചു റഫാല്‍ വിമാനങ്ങളുടെ വരവെന്നും ചൈനയ്ക്കുള്ള മുന്നറിയിപ്പായി രാജ്നാഥ് സിംഗ് പറഞ്ഞു. എത്രയും വേഗം വിമാനങ്ങള്‍ നല്കിയ ഫ്രഞ്ച് സര്‍ക്കാരിന് നന്ദി പറയുന്നതായും രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
Discussion about this post