ഇന്ത്യൻ റഫാലുകളോട് കിടപിടിക്കാൻ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ “മൈറ്റി ഡ്രാഗൺ” എന്നറിയപ്പെടുന്ന ചെങ്ദു ജെ-20 യുദ്ധവിമാനങ്ങൾക്കാവില്ലെന്ന് ഇന്ത്യയുടെ മുൻ എയർചീഫ് മാർഷൽ ബി.എസ് ധനോവ.പെട്ടെന്നൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ റഫാലുകളായിരിക്കും യുദ്ധമെങ്ങനെ അവസാനിക്കണമെന്ന് നിർണയിക്കുകയെന്നും ബി.എസ് ധനോവ കൂട്ടിച്ചേർത്തു.ഫ്രാൻസിൽ നിന്നും ആദ്യ ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയുടെ ഇന്ത്യയിലെ അംബാല എയർ ബേസിൽ എത്തിച്ചേർന്നിട്ടുണ്ട്.
റഡാർ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ താറുമാറാക്കാൻ കഴിവുള്ള വിമാനങ്ങളിൽ ഏറ്റവും മുൻനിരയിലുള്ള വിമാനമാണ് റഫാൽ വിമാനങ്ങൾ. മുഖമുദ്രയായ ഹാമ്മർ മിസൈലുകൾ മാത്രമല്ല, റഫാലിൽ മീറ്റിയോർ എയർ-എയർ മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്.റഫാലിലുള്ള വ്യോമ -ഭൗമ ആയുധമായ സ്കാൽപ്പ് ചൈനീസ് വ്യോമസേനയുടെ മുൻനിര വ്യോമ പ്രതിരോധ സംവിധാനങ്ങളെ പോലും തകർക്കാൻ കെൽപ്പുള്ളതാണ്.ബ്രിട്ടനിൽ ‘സ്റ്റോം ഷാഡോ ‘ എന്നറിയപ്പെടുന്ന സ്കാൽപ്പ് ഫ്രഞ്ച്-ബ്രിട്ടീഷ് നിർമിത മിസൈലാണ്
Discussion about this post