നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തൽ നടത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്.നടൻ ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാത്രി നടന്ന പാർട്ടിയിൽ ഒരു രാഷ്രീയ പ്രമുഖൻ പങ്കെടുത്തിരുന്നുവെന്ന വാർത്തകൾ പരന്നിരുന്നു.പ്രമുഖന്റെ പേര് വെളിപ്പെടുത്താൻ പലർക്കും മടി കാണുമെന്നും എന്നാൽ തനിക്കു മടിയില്ലെന്ന് പറഞ്ഞുമാണ് രാഷ്രീയ പ്രമുഖൻ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായ ആദിത്യ താക്കറെയാണെന്ന് നടി വെളിപ്പെടുത്തിയത്.
“നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ സുഹൃത്ത്, ലോകത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ മകൻ, എല്ലാവരും സ്നേഹത്തോടെ ബേബി പെൻഗ്വിനെന്ന് വിളിക്കുന്ന വ്യക്തി ” എന്നീ സൂചനകൾ നൽകിയാണ് ആദിത്യ താക്കറെയുടെ പേര് കങ്കണ ട്വീറ്റ് ചെയ്തത്.തന്നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടാൽ ദയവായി അത് ആത്മഹത്യയാണെന്ന് കരുതരുതെന്നും ട്വീറ്റിൽ കങ്കണ കൂട്ടിച്ചേർത്തിട്ടുണ്ട്.








