ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസത്തേക്ക് നീട്ടി. മൂന്നാം തവണയും പൊതു സുരക്ഷാ നിയമം ചുമത്തിയാണ് മുഫ്തിയുടെ തടങ്കല്‍ നീട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ തടങ്കലിലാണ് മെഹബൂബ മുഫ്തി.
ആറ് മാസം മുന്‍പാണ് മുഫ്തിക്കെതിരെ ആദ്യമായി പൊതു സുരക്ഷാ നിയമപ്രകാരം കേസെടുത്തത്. നിലവിലെ തടങ്കല്‍ ഓഗസ്റ്റ് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് വീണ്ടും തടങ്കല്‍ നീട്ടിയത്. കഴിഞ്ഞ വര്‍ഷം കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതിന് പിന്നാലെയാണ് മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്.
പൊതു സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലിലാക്കാം. ദേശീയ സുരക്ഷാ നിയമത്തിന് സമാനമാണിത്.
Discussion about this post