തിരുവനന്തപുരം: കേരളത്തില്‍ സിപിഎം നേതാക്കള്‍ പലപ്പോഴും ആര്‍എസ്എസില്‍ നിന്ന് രാഷ്ട്രീയ സഹായം തേടിയിരുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്.വി ബാബു. കഴക്കൂട്ടത്ത് എം.വി രാഘവന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ സിരിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് സഹായം തേടി ആര്‍എസ്എസ് കാര്യലയത്തിലെത്തിയമിത്രാനന്ദപുരം കാര്യാലയത്തില്‍ എത്തിയ കോടിയേരി എം.വി രാഘവനെ തോല്പിക്കാന് സഹായിക്കണമെന്ന് ആര്‍എസ്എസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും ആര്.വി ബാബു പറഞ്ഞു.
ആര്‍ക്കാണ് ആര്‍എസ്എസുമായി ബന്ധമില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. 77-79ല്‍ കെ.ജി മാരാര്‍ക്ക് ജയ് വിളിച്ചവരാണ് സിപിഎമ്മുകാര്‍. ഇപ്പോള്‍ ആര്‍എസ്എസിനോട് തൊട്ടു കൂടായ്മ കാണിക്കുന്നത് ഇസ്ലാമിക വോട്ടുകള്‍ നേടാനുള്ള സിപിഎമ്മിന്റെ തന്ത്രമാണെന്നും ആര്.വി ബാബു വിശദീകരിച്ചു.
Discussion about this post