ന്യൂഡൽഹി : അഫ്ഗാനിൽ പീഡനമനുഭവിക്കുന്ന എഴുന്നൂറിലധികം സിഖുകാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനൊരുങ്ങി രാജ്യം.വ്യത്യസ്ത ബാച്ചുകളാക്കിയായിരിക്കും ഇവരെ തിരികെ കൊണ്ടു വരിക.പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കിയതിനു ശേഷം 11 പേരടങ്ങിയ സിക്കുകാരുടെ ആദ്യത്തെ ബാച്ച് ജൂലൈ 26 ന് ഇന്ത്യയിലെത്തിയിരുന്നു.ബിജെപി നേതാക്കളാണ് വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചത്.ഈ 11 പേരും ഡൽഹിയിലെ ഗുരുദ്വാരയിൽ സുരക്ഷിതമായി ഇപ്പോൾ താമസിക്കുന്നുണ്ട്.ഡൽഹി സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയാണ് ഇവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത്.
സിക്കുകാരുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയതിനു ശേഷം, എഴുന്നൂറിലധികം സിക്കുകാരാണ് ഇന്ത്യയിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നതെന്ന് ബിജെപി ദേശിയ സെക്രട്ടറിയായ ആർപി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി സിക്കുകാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നതും ഇന്ത്യൻ എംബസി തന്നെയാണ്.








