ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം പണി കഴിപ്പിക്കാനൊരുങ്ങി ഇന്ത്യ.ജമ്മു കാശ്മീരിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന റെയിൽവേ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2021-ഓടെ പൂർത്തിയാവും. ചെനാബ് നദിയുടെ മുകളിലൂടെ പണി കഴിപ്പിക്കാൻ പോകുന്ന ഈ പാലത്തിന്റെ കേന്ദ്ര വിസ്തീർണ്ണം 467 മീറ്ററാണ്.മാത്രമല്ല 359 മീറ്റർ ഉയരത്തിലായിരിക്കും പാലം നിർമ്മിക്കുക.ഡൽഹിയിലെ കുത്തബ്മിനാറിന്റെയും പാരീസിലെ ഈഫൽ ടവറിന്റെയും ഉയരം ഇതിലും ഒരുപാട് താഴെയാണ്.
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമായിരിക്കും ഇത്.2022 ഡിസംബറോടെ ട്രെയിനുകളെ കാശ്മീരുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.111 കിലോമീറ്റർ ദൂരമുള്ള കത്ര-ബനിഹാൽ ഭാഗത്തിന്റെ നിർമാണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.2015 നവംബർ 7 നാണ് ജമ്മുകശ്മീരിൽ റെയിൽവേ പാലം നിർമിക്കാൻ പ്രധാനമന്ത്രിയുടെ ഡെവലപ്മെന്റ് പാക്കേജിൽ നിന്നും 80,068 കോടി രൂപ അനുവദിക്കുന്നത്.








