Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാക്കിസ്ഥാനി ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ വ്യാജപ്രചരണം നടത്തി ഇന്ത്യയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചത് ചൈന: മലയാളം തമിഴ് ഭാഷാ പ്രൊഫൈലുകളെ കുറിച്ചും അന്വേഷണം

by Brave India Desk
Aug 3, 2020, 11:45 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

പാകിസ്ഥാനി ട്വിറ്റര്‍ അക്കൗണ്ടുകളിലൂടേ ചൈന ഇന്ത്യയില്‍ തെറ്റിദ്ധാരണ പരത്താന്‍ വലിയ ശ്രമങ്ങള്‍ നടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ചൈനയുടെ കൈയ്യേറ്റശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ഇന്ത്യയെ തെറ്റിദ്ധരിപ്പിനാനായി അനേകം അക്കൗണ്ടുകളിലൂടെ പഴയ ചിത്രങ്ങളും വിവരങ്ങളും പങ്കുവച്ചുവെന്നും ഇത് സത്യമെന്ന് ധരിച്ച് ഇന്ത്യയിലെ മാദ്ധ്യമങ്ങള്‍ ജനങ്ങളില്‍ അവിശ്വാസം പരത്തിയെന്നുമാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനേകം കപട ചൈനീസ് പ്രൊഫൈലുകള്‍ ഉണ്ടാക്കിക്കൊണ്ടാണ് ഇത്തരത്തില്‍ ചൈനാ അനുകൂല വ്യാജവിവരങ്ങള്‍ നല്‍കിയത്. ആയിരക്കണക്കിന് അനുയായികളുള്ള ഈ പ്രൊഫൈലുകള്‍ ചൈനയിലെ ഉയര്‍ന്ന നയതന്ത്രവിദഗ്ധരും പിന്തുടര്‍ന്നിരുന്നു. ഇന്ത്യയില്‍ വിശ്വാസ്യത ഉണ്ടാക്കാനാണ് അവര്‍ ഇത് ചെയ്തതെന്നാണ് കരുതുന്നത്.

Stories you may like

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ഈ വ്യാജപ്രൊഫൈലുകളില്‍ നിന്ന് നിരന്തരം ഇന്ത്യക്ക് എതിരായുള്ള ട്വീറ്റുകളും വ്യാജവിവരങ്ങളും പങ്കുവച്ചുകൊണ്ടിരുന്നു. ഇതില്‍ ഇന്ത്യന്‍ പക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള വിവരങ്ങളും ഉണ്ടായിരുന്നു. ഇതില്‍ പല പ്രൊഫൈലുകളും പാകിസ്ഥാനില്‍ നിന്നാണ് കൈകാര്യം ചെയ്തിരുന്നത്. ഈ പ്രൊഫൈലുകളില്‍ പലതിനും ഇതിനുമുന്‍പ് ഉര്‍ദു പേരുകള്‍ പോലുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ട്വിറ്ററില്‍ പ്രൊഫൈല്‍ നാനം മാത്രമല്ല ട്വിറ്റര്‍ ഹാന്‍ഡിലുകളും മാറ്റാകാനും. ഇതുപയോഗിച്ച് ചൈനീസ് അക്ഷരങ്ങളുപയോഗിച്ചാണ് ഇവര്‍ പേരുകള്‍ മാറ്റിയത്. ഈ പ്രൊഫൈലുകള്‍ പണ്ട് ഉര്‍ദു ട്വീറ്റുകളാണ് ചെയ്തിരുന്നത്.

ഈ പ്രൊഫൈലുകളിലൂടെ ഗാല്‍വാന്‍ താഴ്വരയില്‍ നടന്നതെന്ന് കാണിച്ച് പരിക്കേറ്റ ഇന്ത്യന്‍ സൈനികരുടെയും മറ്റും ചിത്രങ്ങള്‍ നിരന്തരം പങ്കുവച്ചിരുന്നു. ഇതെല്ലാം പഴയ യുദ്ധങ്ങളിലെ ചിത്രങ്ങളായിരുന്നു. 17000 അനുയായികളുള്ള ഒരു പ്രൊഫൈല്‍ പോലും അക്കൂട്ടത്തില്‍ വ്യാജവിവരങ്ങള്‍ പങ്കുവച്ചു. ഈ പ്രൊഫൈല്‍ ഉപയോഗിച്ചിരുന്നത് പാകിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചൈനീസ് അക്കൗണ്ടുകള്‍ മാത്രമല്ല, നേപ്പോളി, ശ്രീലങ്കന്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടേത് എന്ന് തോന്നിക്കുന്ന വ്യാജപ്രൊഫൈലുകളിലൂടെ ഇന്ത്യയ്‌ക്കെതിരേ വലിയ വ്യാജവിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇതും പാകിസ്ഥാനികളാണ് ചെയ്യുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. പാകിസ്ഥാനികളെ ഉപയോഗിച്ച് ചൈനീസ് പ്രൊപ്പഗണ്ട വിഭാഗം നടത്തുന്ന ഈ ഒളിയുദ്ധത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ വിശ്വസിച്ചുപോകുന്നതായാണ് കാണുന്നത്.

ട്വിറ്റര്‍ ചൈനയില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാലും ചില ചൈനീസ് നയതന്ത്രവിദഗ്ധര്‍ക്ക് ട്വിറ്ററില്‍ അക്കൗണ്ടുണ്ട്. ചൈനയ്ക്കുള്ളില്‍ നിന്ന് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് വഴിയും ട്വിറ്റര്‍ അക്കൗണ്ടുകളുണ്ടാക്കാം. ഇങ്ങനെ ഉണ്ടാക്കിയ പ്രൊഫൈലുകളാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യയ്‌ക്കെതിരേ വ്യാജവിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
ചൈനീസ്, നേപ്പാളി, ശ്രീലങ്കന്‍ പ്രൊഫൈലുകള്‍ മാത്രമല്ല, ഇന്ത്യന്‍ പ്രൊഫൈലുകളും ചൈനാപാകിസ്ഥാന്‍ വ്യാജവിവരസംഘം ഉണ്ടാക്കിയിട്ടുണ്ട് എന്നാണറിയുന്നത്.

അതേസമയം പാകിസ്ഥാന്‍ നിയന്ത്രിക്കുന്ന ഭീകരസംഘങ്ങളെ ഉപയോഗിച്ച് പ്രാദേശികഭാഷകളായ തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍പ്പോലും സാമൂഹ്യമാദ്ധ്യമ പ്രൊഫൈലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇവര്‍ അതുപയോഗിച്ച് ഇന്ത്യക്കെതിരേ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നും വിവരം കിട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്ന് സൂചനകളുണ്ട്. ഇത്തരത്തിലുള്ള പല സംഘങ്ങളേയും കണ്ടെത്തിയിട്ടുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഇത്തരത്തില്‍ ചൈനാ പാക് അനുകൂല വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നുമാണറിയുന്നത്.

Tags:
Share2
Tweet
SendShare

Latest stories from this section

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies