Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇത്തരം മനസുകളെ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണം: അമിത് ഷാക്ക് രോഗം ബാധിച്ചതില്‍ സന്തോഷിക്കുന്നവര്‍ക്ക് മറുപടി

by Brave India Desk
Aug 3, 2020, 11:50 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത് ഷാക്ക് രോഗം കൊവിഡ് ബാധിച്ചതില്‍ സന്തോഷിക്കുന്ന ചിലര്‍ സമൂഹമാധ്യമങ്ങളില്‍ തലപൊക്കി. സിപിഎം സ്വതന്ത്ര എംഎല്‍എ പി.വി അന്‍വര്‍ മുതല്‍ പോരാളി ഷാജിമാര്‍ വരെ നീളുന്ന ഇടത്-സുഡാപ്പി മനോരോഗികളാണ് ഇത്തരം പോസ്റ്റുകളുമായി രംഗത്തെത്തിയത്. രോഗം ആര്‍ക്കും വരാം, പ്രത്യേകിച്ചും പൊതുജനങ്ങളുമായി ഇടപഴകുന്നവര്‍ക്ക് എന്ന വസ്തുത മറന്നാണ് ഇത്തരകാര്‍ ആര്‍മാദിക്കുന്നത്. സ്വന്തം വീടിന് പടിയ്ക്ക് പുറത്താണല്ലോ കോവിഡ് എന്ന അഹങ്കാരം മാത്രമാണ് ഇവര്‍ക്കെല്ലാം. ഒരാള്‍ മരിക്കുമ്പോഴും, രോഗം ബാധിക്കുമ്പോഴും അതില്‍ രാഷ്ട്രീയവും മതവും നോക്കി സന്തോഷിക്കുന്ന പ്രവണത കേരളത്തിലെ സൈബറിടങ്ങളില്‍ കൂടി വരികയാണ്.

അമിത് ഷായ്ക്ക് കോവിഡ് ബാധിച്ചതില്‍ സന്തോഷിക്കുന്നവരെ വിമര്‍ശിച്ച് ഐഎംഎ വൈസ് പ്രസിഡണ്ട് ഡോ. സുല്‍ഫി നൂഹു രംഗത്തെത്തി. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്.

Stories you may like

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത് ഷാക്ക് രോഗം ബാധിച്ചതില്‍ സന്തോഷിക്കുന്ന ചിലരെ സമൂഹമാധ്യമങ്ങളില്‍ കണ്ടെത്തി.

അത്തരം മനസ്സുകളെ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണം .
നല്ല ഇനം.

ശ്രീ അമിത്ഷാക്ക് മാത്രമല്ല ശ്രീ പിണറായി വിജയന്‍, ശ്രീ നരേന്ദ്ര മോഡി, ശ്രീ രാഹുല്‍ ഗാന്ധി ,ഇവരില്‍ ആര്‍ക്കുവേണമെങ്കിലും, എനിക്കും നിങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും കോവിഡ് രോഗം ബാധിക്കാം.

മറ്റുള്ളവരുടെ രോഗബാധയില്‍ സന്തോഷം കണ്ടെത്തുന്ന മനസ്സ് രോഗാതുരമാണ് . സംശയമില്ല.

ലോകത്തെമ്പാടും പല രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും കോവിഡ് രോഗബാധയേറ്റു കിടപ്പിലായി.

ഭാരതത്തില്‍ മാത്രം ഏതാണ്ട് 175 ഡോക്ടര്‍മാര്‍ക്കാണ് രോഗ ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത്.

രോഗം പടരാനുള്ള സാധ്യത എല്ലാവര്‍ക്കും ഒരുപോലെ തന്നെയാണ്. കരുതല്‍ കൂടുതല്‍ കൃത്യമായി ചെയ്യുന്നവര്‍ക്ക് രോഗത്തിനുള്ള സാധ്യത കുറയുമെന്ന് മാത്രം .എങ്കിലും ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഏറ്റവും റിസ്‌ക് കൂടുതല്‍. പൊതുപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജനസമ്പര്‍ക്കം കൂടുന്ന എല്ലാ വിഭാഗക്കാര്‍ക്കും അസുഖം വരാനുള്ള സാധ്യത താരതമ്യേന കൂടുതല്‍ തന്നെയാണ്

ശ്രീ അമിത് ഷായെയും ശ്രീ രാഹുല്‍ ഗാന്ധിയെയും ശ്രീ പിണറായി വിജയനെയുംമൊക്കെ രാഷ്ട്രീയപരമായി എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാം.

എന്നാല്‍ അസുഖം വരുന്നതില്‍ സന്തോഷിക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല. കോവിഡ്19 ആയിക്കോട്ടെ മറ്റെന്തെങ്കിലും രോഗമായിക്കോട്ടെ ഒരു മനുഷ്യജീവിക്ക് അസുഖം വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്ന മനസ്സിനെ മുന്തിയയിനം സാനിറ്റൈസര്‍ തന്നെ ഉപയോഗിച്ച് ക്ലീന്‍ ചെയ്യണം.

ആര്‍ക്കുവേണമെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥിയായി കോവിഡ് 19കടന്നു വരാം

അടുത്ത വീട്ടിലെക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന അതേ മനസ്സാണ് മറ്റുള്ളവര്‍ക്ക് അസുഖം വരുമ്പോള്‍ സന്തോഷിക്കുന്നത്.

ഒഴിവാക്കണം തീര്‍ച്ചയായും ഒഴിവാക്കണം.

ഇന്ന് നീ

നാളെ ഞാന്‍

എന്നിങ്ങനെയാണ് ഡോ സുല്‍ഫി നൂഹുവിന്റെ വിമര്‍ശനം. നേരത്തെ ഇന്ത്യയ്ക്കായി വീര ചരമം വരിച്ച സൈനികരുടെ വാര്‍ത്തകള്‍ക്ക് താഴെ വരെ ചിരിക്കുന്ന ഇമോജി ഇട്ട് രാജ്യവിരുദ്ധ സമീപനമുള്ളവര്‍ രംഗത്തെത്തിയ സംഭവം ചര്‍ച്ചയായിരുന്നു. കേന്ദ്ര മന്ത്രിമാരായിരുന്ന ബിജെപി നേതാക്കളുടെ ചരമ വാര്‍ത്തകള്‍ക്ക് താഴയും ഇമോജികള്‍ ഇട്ട് സന്തോഷിക്കുന്നവരെ സോഷ്യല്‍ മീഡിയ പരിഹസിച്ചിരുന്നു. വിഷ ലിപ്തമായ മനസ്സുള്ള ഇത്തരക്കാര്‍ മലയാളികള്‍ക്ക് തന്നെ അപമാനമാണെന്നതാണ് യാഥാര്‍ത്ഥ്യം

Share1
Tweet
Send
Share

Latest stories from this section

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

Latest News

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies