അയോധ്യ : രാമജന്മഭൂമിയിലെ ക്ഷേത്രനിർമ്മാണത്തിന്റെ ശിലാസ്ഥാപനത്തിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സന്ദർശനം നടത്തുക അയോധ്യയിലെ പ്രശസ്തമായ ഹനുമാൻ ഗഢി ആഞ്ജനേയ ക്ഷേത്രത്തിലായിരിക്കും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.7 മിനിറ്റ് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇവിടെ പൂജ ചെയ്യാനായി മുഖ്യമന്ത്രി അനുവദിച്ചു നൽകിയിരിക്കുന്ന സമയം.
പൂജയ്ക്കു ശേഷം ശിലാസ്ഥാപനം നടത്തുന്നതിനായി അദ്ദേഹം രാം ജന്മഭൂമിയിലേക്ക് തിരിക്കും.രാമക്ഷേത്രം, നാഗേശ്വർ നാഥ് എന്നിവയുൾപ്പെടെ അയോധ്യയിലെ പ്രശസ്തമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ഹനുമാൻ ഗഢി ക്ഷേത്രം.പത്താം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട പഴയ ക്ഷേത്രമാണിത്.76 പഠിക്കു മുകളിലാണ് ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത്.ശ്രീരാമന്റെ വിശ്വസ്ത സേവകനായ ഹനുമാന്റെ ആശീർവാദമില്ലാതെ രാമന് വേണ്ടി ഒന്നും ചെയ്തു തുടങ്ങരുതെന്ന് അയോധ്യ വാസികൾക്ക് നിർബന്ധമാണ്.ഇരുവരുടെയും സന്ദർശനത്തിനു മുന്നോടിയായി ക്ഷേത്രം അണുവിമുക്തമാക്കുന്ന ജോലിയിലാണ് ക്ഷേത്രഭാരവാഹികൾ.









Discussion about this post