തിരുവനന്തപുരം : എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നിയതിനാൽ ആണ് പിന്മാറിയത് എന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. പിന്മാറ്റത്തിനായി ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും എന്‍എസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ട എന്ന് തീരുമാനിച്ചതെന്നും സുകുമാരൻ നായര്‍ വെളിപ്പെടുത്തി. ഐക്യം വേണമെന്ന് ആവിശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ് എന്നും സുകുമാരൻ നായർ സൂചിപ്പിച്ചു.
വെള്ളാപ്പള്ളിക്ക് പത്മഭൂഷൻ അവാർഡ് കിട്ടിയതിൽ ആക്ഷേപം ഒന്നും ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ പത്മഭൂഷൻ കിട്ടിയേനെ. അതിൽ ഒന്നും താല്പര്യമുള്ള ആൾ അല്ല ഞാൻ.
വെള്ളാപ്പള്ളിക്കെതിരായ വിമർശനങ്ങളെ എതിർത്ത് അദ്ദേഹത്തെ പിന്തുണച്ച് ഫോണിൽ വിളിച്ച് സംസാരിച്ചപ്പോഴാണ് ഐക്യത്തെ കുറിച്ചുള്ള സംസാരം ഉണ്ടായത്. പിന്നാലെ തുഷാറും വിളിച്ചു. മൂന്ന് ദിവസത്തിനകം വരാം എന്നാണ് പറഞ്ഞത്. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്. തുഷാർ ഒരു എന്‍ഡിഎ നേതാവ് അല്ലേ? എങ്ങനെ ഐക്യ ചർച്ചയ്ക്ക് സാധ്യമാകും. ഐക്യം ഒരു കെണി ആണെന്ന് തോന്നി, ആ കെണിയിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.









Discussion about this post