ഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ അന്തരിച്ച മുന്‍കേന്ദ്രമന്ത്രി സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രിയ സഹോദരി സുഷ്മ, ഇന്ന് വല്ലാതെ നിങ്ങളുടെ അസാനിധ്യം എനിക്ക് അനുഭവപ്പെടുന്നു തന്റെ കയ്യില്‍ രക്ഷാബന്ധന്‍ കെട്ടിത്തരുന്ന ചിത്രം പങ്കുവെച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Dear sister Sushma, missing you a lot today… pic.twitter.com/BARY1Mi367
— Vice President of India (@VPIndia) August 3, 2020
എല്ലാവര്‍ഷവും രക്ഷാബന്ധന് സുഷമ സ്വരാജ് വെങ്കയ്യ നായിഡുവിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് ചടങ്ങില്‍ പങ്കെടുക്കാറുണ്ടായിരുന്നു. സുഷമ തനിക്ക് സഹോദരി ആണെന്നാണ് കഴിഞ്ഞ വര്‍ഷം സുഷമയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് വെങ്കയ്യ നായിഡു രാജ്യസഭയില്‍ പ്രസംഗിച്ചത്.
2019 ഓഗസ്ത് 6ന് ആയിരുന്നു സുഷമാസ്വരാജിന്റെ അപ്രതീക്ഷിത മരണം. രക്ഷാബന്ധന്‍ ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആയിരുന്നു മരണം സംഭവിച്ചത്.
Discussion about this post