ഇന്ത്യ വിരുദ്ധ ഗാനമാലപിക്കാൻ പാക് ഗായകൻ ഷഫ്ഖത് അമാനത് അലിക്ക് 3.8 കോടി രൂപ നൽകി പാകിസ്ഥാൻ.പാക് സൈന്യം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘ജാ ഛോട് ദേ മേരി വാടി’ യെന്ന് ആരംഭിക്കുന്ന ഇന്ത്യ വിരുദ്ധ ഗാനം ആലപിക്കുന്നതിനു വേണ്ടിയാണു ഗായകൻ ഷഫ്ഖത് അമാനത് അലിക്ക് 3.8 കോടി രൂപ പാകിസ്ഥാൻ നൽകിയത്.തങ്ങളുടെ മണ്ണ് വിട്ടു പോകാൻ ഇന്ത്യയോടും ഇന്ത്യൻ സൈനികരോടും കശ്‍മീരി ജനത ആവശ്യപ്പെടുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം.ഈ ഗാനം ആലപിക്കുന്നതിനു പണം നൽകിയത് പാകിസ്ഥാൻ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറലായ ബാബർ ഇഫ്തിഖാറാണ്.
കശ്മീരികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഈ ഗാനം വഴി തങ്ങളുടെ ഉദ്ദേശമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുള്ളത്.ആഗസ്റ്റ് 5 ന് കശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഒരു വർഷം തികയുകയാണ്.ഇതു മുൻനിർത്തിയാണ് പാക് സൈന്യം ഇന്ത്യ വിരുദ്ധ ഗാനം പുറത്തിറക്കിയിട്ടുള്ളത്.അതേ സമയം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ വലിയ കുറവുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post