മുംബൈ : അയോധ്യയിലെ രാമക്ഷേത്രം പ്രമേയമാക്കിയുള്ള തന്റെ പുതിയ ചലച്ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് ബോളിവുഡ് നടി കങ്കണ റണാവത്. അയോധ്യയിലെ രാമക്ഷേത്രം കടന്നുപോയ ആറാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെ കഥയാണ് അപരാജിത അയോധ്യ എന്ന തന്റെ പുതിയ ചിത്രത്തിൽ കങ്കണ പറയുന്നത്.
“രാമ ക്ഷേത്രം ഒരു ക്ഷേത്രം മാത്രമല്ല ഒരു വികാരമാണ്.രാമരാജ്യം, സർവ്വ മതങ്ങൾക്കും അതീതമാണ് അതുതന്നെയായിരിക്കും അപരാജിത അയോധ്യയുടെ കഥയും” എന്നാണ് കങ്കണ വെളിപ്പെടുത്തിയത്. നിരന്തരമായ വൈദേശിക ആക്രമണങ്ങളുടെ നമുക്ക് നഷ്ടപ്പെട്ടത് സമ്പത്ത് മാത്രമല്ല അതിനേക്കാൾ വിലപിടിച്ച നമ്മുടെ പൈതൃകമാണ്, പൂർവികർ നമുക്കായി ശേഷിപ്പിച്ച അഭിമാന സ്തംഭങ്ങളാണ്.ആ കാര്യങ്ങൾ ജനങ്ങളിലെത്തിക്കാനായിരിക്കും ഈ ചിത്രം ശ്രമിക്കുക.








