മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കൊറോണ മുക്തനായി. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. പതിനൊന്ന് ദിവസമായി ആശുപത്രിയിലായിരുന്ന ചൗഹാനെ വരുന്ന ഒരാഴ്ച ഹോം ക്വാറന്‍റൈനില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
61 കാരനായ ശിവരാജ് സിംഗ് ചൗഹാന് ജൂലൈ 25 നാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. തനിക്ക് അണുബാധയുടെ ലക്ഷണങ്ങളില്ലെന്നും ഏറ്റവും പുതിയ പരിശോധനയില്‍ നെഗറ്റീവ് സ്ഥിരീകരിച്ചാല്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post