130 കോടിയില്‍ ഞങ്ങളില്ല എന്ന കമ്മ്യൂണിസ്റ്റ്- ജിഹാദി സംഘടനകളുടെ ക്യാമ്പയിനെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ റെജികുമാര്‍.ഇങ്ങനെയിങ്ങനെ എന്തിനുമേതിനും ‘ഇല്ല, അല്ല’ എന്നു പറഞ്ഞ് നിങ്ങളൊക്കെ ഇനിയുമെത്രനാള്‍ കാലം കഴിക്കുമെന്നാണ് റെജി കുമാറിന്റെ ചോദ്യം. ‘നാടാകെ മാറിയതും മാറുന്നതും എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത കൂപമണ്ഡൂപങ്ങള്‍.എന്നിട്ടോ, സ്വയം വിശേഷിപ്പിക്കുന്നത് ‘ബുദ്ധിജീവി’ എന്നും!’ എന്നിങ്ങനെയാണ് പരിഹാസം
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ഇത് എന്റെ ഇന്ത്യയല്ല.
ഇത് എന്റെ പ്രധാനമന്ത്രിയല്ല.
ഇത് എന്റെ കോടതിയല്ല.
ഇത് എന്റെ പാര്‍ലമെന്റല്ല.
ഈ നിയമം എനിക്കിഷ്ടമല്ല.
ഈ നയം ഞാന്‍ അംഗീകരിക്കില്ല.
ഈ പാഠപുസ്തകം എന്റേതല്ല.
ഈ ചരിത്രം എനിക്ക് സുഖിക്കുന്നില്ല.
ഈ വോട്ടിങ് യന്ത്രം ശരിയല്ല.
ഇത് എന്റെ രാമനല്ല.
എന്റെ രാമായണം ഇങ്ങനെയല്ല.
ആ 130 കോടിയില്‍ ഞാനില്ല.ഇങ്ങനെയിങ്ങനെ എന്തിനുമേതിനും ‘ഇല്ല, അല്ല’ എന്നു പറഞ്ഞ് നിങ്ങളൊക്കെ ഇനിയുമെത്രനാള്‍ കാലം കഴിക്കും?
നാടാകെ മാറിയതും മാറുന്നതും എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത കൂപമണ്ഡൂപങ്ങള്‍.
എന്നിട്ടോ, സ്വയം വിശേഷിപ്പിക്കുന്നത് ‘ബുദ്ധിജീവി’ എന്നും!
https://www.facebook.com/vrejikumar/posts/3192521257498852













Discussion about this post