ഗാന്ധിനഗര്‍: ഗുജറാത്തിലെ അഹമ്മദാബാദിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ് രൂപാനി. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
അഹമ്മദാബാദിലെ കൊറോണ ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ എട്ട് പേരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നവരംഗ്പുരയിലെ ശ്രേയ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവില്‍ കിടന്ന കൊറോണ രോഗികളാണ് മരിച്ചത്.
Discussion about this post