കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സ്വന്തം വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണം.അഞ്ചു കിലോ സ്വർണാഭരണങ്ങൾ ശരീരം മുഴുവൻ ധരിച്ചു കൊണ്ടുള്ള സ്വപ്നയുടെ വിവാഹ ചിത്രം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.ലോക്കറിൽ കണ്ടെത്തിയ ഒരു കിലോഗ്രാം സ്വർണാഭരണങ്ങളിൽ അസ്വാഭാവികതയില്ലെന്ന് വാദിക്കാനാണ് ഈ നീക്കം.
സ്വപ്ന സുരേഷ് നൽകിയ ജാമ്യഹർജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും.15 ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ സ്ഥിതിക്ക് ജാമ്യമനുവദിക്കണമെന്നാണ് സ്വപ്ന ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post