കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം കൊറോണ പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കളക്ടര്‍. മൃതദേഹങ്ങളുടെ കൊറോണ പരിശോധനയ്ക്ക് നടപടികള്‍ വേഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും കൊറോണ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. എന്താണ് കരിപ്പൂരില്‍ ഇത്തരത്തിലുള്ള അപകടം സംഭവിക്കാന്‍ കാരണമെന്നതില്‍ വിശദമായ അന്വേഷണം ഡി ജി സി എ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും.
Discussion about this post