കരിപ്പൂർ : ഇന്നലെ രാത്രി ഉണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽ മരിച്ച ഒരാൾക്ക് കോവിഡ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.പോസ്റ്റുമോർട്ടത്തിനു തൊട്ടുമുൻപ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.മരിച്ചവരിൽ ഒരാൾ രോഗബാധിതനാണെന്ന് മന്ത്രി കെ.ടി ജലീൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
സുധീർ വാര്യത്ത് എന്ന യാത്രക്കാരനാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും അടിയന്തരമായി നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യപ്രവർത്തകർ നിർദേശിച്ചിട്ടുണ്ട്.ഇദ്ദേഹത്തിന്റെ മൃതദേഹം എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post