ഇടുക്കി: മൂന്നാർ രാജമലയിലെ ദുരിതത്തില്‍പ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വേര്‍തിരിവ് കാണിച്ചെന്ന് ഡിന് കുര്യാക്കോസ് എംപി. കരിപ്പൂര്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ചതിനു സമാനമായ തുക പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പ്രഖ്യാപിക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.
അതേസമയം നിരവധി പേരുടെ ജീവന് നഷ്ടപ്പെടാനിടയായ മണ്ണിടിച്ചിലുണ്ടായ പെട്ടിമുടിയിലേക്ക് ഇന്ന് കൂടുതല്‍ രാഷ്ട്രീയ നേതാക്കളെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഉച്ചയോടെ ഇവിടെയെത്തുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ 10ന് പെട്ടിമുടി സന്ദര്‍ശിക്കും.
Discussion about this post