കർഷകർക്കായി ഒരു ലക്ഷം കോടി രൂപയുടെ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട് അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിഇന്ത്യയിലെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അദ്ദേഹം ഇത്തരമൊരു ഫണ്ട് അനുവദിച്ചിരിക്കുന്നത്.പി.എം കിസാൻ സമ്മാൻ നിധി സ്കീമിന് കീഴിൽ 8.5 കോടി കർഷകർക്ക് 17,000 കോടി രൂപയോളം അനുവദിക്കാനും പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം നിലനിൽക്കുന്ന ഈ സാഹചര്യത്തിലും കാർഷിക മേഖല തകർന്നു പോവാതിരിക്കാനുള്ള നടപടി സ്വീകരിച്ചതിന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയായ നരേന്ദ്ര സിങ് തോമർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തു വന്നു.
ഇന്ത്യയിലെ കാർഷിക മേഖലയുടെ പ്രാധാന്യം പ്രധാനമന്ത്രിക്ക് വ്യക്തമായി അറിയാമെന്നും അതിനാലാണ് കാർഷിക മേഖലയുടെ വികസനത്തിനും വളർച്ചയ്ക്കുമായുള്ള മാർഗങ്ങൾ മോദി അവതരിപ്പിക്കുന്നതെന്നും നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി. ‘ആത്മനിർഭർ ഭാരതിന്റെ ‘ ഭാഗമായി കൂടിയാണ് കർഷകരെ സ്വയം പര്യാപ്തമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post