കെയ്റോ: ഭീകരവാദത്തിനെതിരേ ഈജിപ്തുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ക്ഷണിക്കപ്പെട്ട നയതന്ത്ര വിദഗ്ധരുടെ സദസുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ. വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് മേഖലയില്‍ അല്‍ ക്വയ്ദയും ഐ.എസും ഇന്ത്യയുടെ അയലത്ത് താലിബാനും ലഷ്കറെ തോയ്ബയും ഉയര്‍ത്തുന്ന ഭീഷണി വലുതാണ്.
ഭീകരതയെ ഏതു രൂപത്തിലും ഇന്ത്യ അപലപിക്കുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഈജിപ്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സുഷമാ സ്വരാജ് പറഞ്ഞു. ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു വിദേശകാര്യമന്ത്രി. ഈജ്പിതില്‍ നിന്നും ജര്‍മ്മനിയിലെത്തുന്ന സുഷമ, ജര്‍മ്മന്‍ ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക്വാള്‍ട്ടര്‍ സ്റ്റെയ്ന്മിയറുമായും മറ്റ് പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
Discussion about this post