ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്ത് സുരക്ഷാ സേന. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. രണ്ട് ഭീകരര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിലായിരുന്നു സംഭവം.
നിയന്ത്രണ രേഖ വഴി ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയായിരുന്നു നിയന്ത്രണ രേഖയില്‍ സുരക്ഷാ സേന പുലര്‍ത്തിയിരുന്നത്. ഇതിനിടെ ഇന്ന് പുലര്‍ച്ചെയോടെ നിയന്ത്രണ രേഖവഴി ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
നുഴഞ്ഞു കയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരിച്ചടിയിലാണ് ഭീകരന് കൊല്ലപ്പെട്ടത്.
ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എകെ 47 തോക്കുകള്‍, മാഗസിനുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
Discussion about this post