മുംബൈ: സഹോദരിയുടെ കൊലപാതകക്കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി അറസ്റ്റില്‍. സബ്അര്‍ബന്‍ ഖാര് പൊലീസ് ഡി.സി.പി ധനഞ്ജയ് കുല്‍ക്കര്‍ണിയാണ് ഇന്ദ്രാണിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പൊലീസ് കേസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും കുല്‍ക്കര്‍ണി പറഞ്ഞു. ആഗസ്റ്റ് 31 വരെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇന്ദ്രാണി സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. 2012ലാണ് ഇന്ദ്രാണിയുടെ സഹോദരി ഷീന ബോറയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുംബയില്‍ നിന്നും 84 കിലോമീറ്റര്‍ മാറി റായിഗഡിലുള്ള ഒരു വനപ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഉപേക്ഷിക്കാനും ഇന്ദ്രാണിയുടെ സഹായമുണ്ടായിരുന്നെന്നും ആരോപണമുണ്ട്.
ഇന്ദ്രാണിയുടെ ഡ്രൈവറിനെ ദിവസങ്ങള്‍ക്ക് മുന്‍പ് ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇന്ദ്രാണിക്ക് കൊലപാതകത്തിലുള്ള പങ്കിനെപ്പറ്റിയും ഡ്രൈവറില്‍ നിന്നും സൂചന ലഭിച്ചു.
Discussion about this post