ഡല്‍ഹി: ഇഐഎ അന്തിമ കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പ് ജനങ്ങള്‍ പ്രതികരിക്കുന്നത് ന്യായമല്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇഐഎ കരടിനെതിരെ പ്രതിഷേധം ആവശ്യപ്പെട്ട് ചില നേതാക്കളുടെ പ്രതികരണം കണ്ടു. ഇത് അന്തിമ അറിയിപ്പല്ല, അന്തിമ കരട് വിജ്ഞാപനം പുറപ്പെടുവിക്കും മുന്‍പ് ജനങ്ങള്‍ പ്രതികരിക്കുന്നത് ന്യായമല്ല- പ്രകാശ് ജാവേദകര്‍ പറഞ്ഞു. പരിസ്ഥിതി ഇംപാക്ട് അസസ്മെന്റ് വിജ്ഞാപനത്തിനെതിരെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരടിനെതിരെ ആയിരക്കണക്കിന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും ആ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശിന് അയച്ച കത്തില്‍ ഇത് വ്യക്തമാക്കിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ ജനം പ്രതിഷേധിക്കണമെന്നും വിജ്ഞാപനം അപകടം നിറഞ്ഞതാണെന്നും ഇത് നടപ്പാക്കിയാല്‍ വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു.
Discussion about this post