തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 956 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 114 പേരുടെ ഉറവിടം അറിയില്ല. 784 പേർ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 106 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 73 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഏഴ് മരണങ്ങളാണ്. രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍ഗോഡ് 146 , എറണാകുളം 101, കോഴിക്കോട് – 66, കണ്ണൂര്‍ – 63, കൊല്ലം – 41, തൃശൂര്‍ – 40, കോട്ടയം – 40 , വയനാട് – 33 , ആലപ്പുഴ – 30 , ഇടുക്കി – 10 , പത്തനംതിട്ട – 4.
കഴിഞ്ഞ 24 മണിക്കൂറിനകം 20,583 സാമ്പിളുകള്‍ പരിശോധിച്ചു.
Discussion about this post