ബെയ്ജിങ് : യുഎസ്-തായ്വാൻ ഔദ്യോഗിക ഇടപെടലുകളെ ശക്തമായി എതിർത്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം.തായ്വാനുമായുള്ള ഇടപാടുകൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഷാവോ ലിജിയൻ അമേരിക്കയുടെ ആവശ്യപ്പെട്ടു.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചൈനയുടെ ശത്രുരാജ്യമായ തായ്വാനിലേക്ക് അമേരിക്കയുടെ പ്രതിനിധി സംഘം സന്ദർശനം നടത്താനൊരുങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഈ വാർത്തയുടെ അടിസ്ഥാനത്തിലാണ് ചൈന ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്.ചൈന -അമേരിക്ക ബന്ധത്തിൽ വിള്ളലുകൾ വീഴാതിരിക്കണമെങ്കിൽ തായ്വാനിലെ ഇടപെടലുകൾ അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറാവണമെന്ന് ഷാവോ ലിജിയൻ കൂട്ടിച്ചേർത്തു.മാത്രമല്ല, അമേരിക്കയുമായി ചേർന്ന് എല്ലാ വിധ സഹകരണങ്ങളോടും കൂടെ പ്രവർത്തിക്കാൻ ചൈനയിപ്പോഴും തയ്യാറാണെന്ന കാര്യം ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് വിശദമാക്കി.
Discussion about this post