തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനാനുമതി നൽകാൻ തീരുമാനം. ചിങ്ങമാസം ഒന്നാം തീയതി മുതലാണ് ഭക്തർക്ക് നിയന്ത്രണങ്ങളോടെ ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്.
ഒരു സമയം പരമാവധി അഞ്ചു പേരെയാകും ദര്‍ശനത്തിന് അനുവദിക്കുക. 10 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനം ഉണ്ടാകില്ല. രാവിലെ ആറ് മണിക്ക് മുന്‍പും വൈകീട്ട് 6.30 നും ഏഴ് മണിക്കും ഇടയിലും ദര്‍ശനത്തിന് അനുമതിയില്ല. മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേ സമയം ശബരിമലയില്‍ ദര്‍ശനത്തിന് അനുമതിയില്ല. നേരത്തെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനത്തിന് അനുമതി നൽകാൻ തീരുമാനമുണ്ടായിരുന്നുവെങ്കിലും വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ബോർഡ് ഇതിൽ നിന്നും പിന്മാറിയിരുന്നു.
Discussion about this post