ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചു. കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന സംശയത്തെ തുടർന്നാണ് ആഗസ്റ്റ് എട്ടിന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.തുടർന്ന് കോവിഡ് പരിശോധന നടത്തിയെങ്കിലും പരിശോധന ഫലം നെഗറ്റീവായിരുന്നു.
ആഗസ്റ്റ് 10ന് അദ്ദേഹത്തെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി.പിന്നീട് നടത്തിയ പരിശോധനയിലാണ് 61 കാരനായ സഞ്ജയ്ദത്തിന് ശ്വാസകോശാർബുദം ആണെന്ന് സ്ഥിരീകരിക്കുന്നത്.ചികിത്സയ്ക്കായി താൻ ജോലിയിൽ നിന്നും ഇടവേള എടുക്കുകയാണെന്ന് സഞ്ജയ് ട്വിറ്ററിൽ കുറിച്ചിരുന്നു.നടനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.സഞ്ജയ് ദത്തിന്റെ തിരിച്ചു വരവിനായി പ്രാർത്ഥനകളോടെ ആരാധകരും ഒപ്പമുണ്ട്.
Discussion about this post