തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 106 ബേസിക് ട്രെയ്നർ എയർക്രാഫ്റ്റുകൾ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം.ഈ എയർക്രാഫ്റ്റുകൾ ഉൾപ്പെടെ 8722 കോടി രൂപയുടെ ഇന്ത്യൻ നിർമിത ആയുധ സാമഗ്രികളാണ് രാജ്യം വാങ്ങാൻ പോകുന്നത്.
കേന്ദ്രസർക്കാരിന്റെ ‘ആത്മനിർഭർ അഭിയാൻ പദ്ധതിയുടെ’ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത 106 ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40 എയർക്രാഫ്റ്റാണ് ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്നത്.
70 ഹിന്ദുസ്ഥാൻ ടർബോ ട്രെയ്നർ-40 എയർക്രാഫ്റ്റുകളായിരിക്കും ആദ്യം വാങ്ങുക. പിന്നീട് ഇവ പരീക്ഷിച്ച ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി 36 എണ്ണം കൂടി വാങ്ങുമെന്നാണ് സൂചനകൾ.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ആദ്യപടിയാണ് ഇതെന്ന് സെന്റർ ഫോർ എയർപവർ സ്റ്റഡീസിന്റെ അഡീഷണൽ ഡയറക്ടർ ജനറലായ എയർ വൈസ് മാർഷൽ മൻമോഹൻ ബഹദൂർ വ്യക്തമാക്കി.
Discussion about this post