തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം വീണ്ടും തെളിവെടുപ്പിനായി സെക്രട്ടറിയേറ്റിലെത്തി. പ്രധാനമായും സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുക്കാനാണ് എൻഐഎ സെക്രട്ടറിയേറ്റിൽ എത്തിയത്.
സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ നയതന്ത്ര ബാഗുകളെത്തി എന്ന കാര്യത്തിലും എൻഐഎ അന്വേഷണം നടത്തി.കള്ളക്കടത്ത് നടത്തിയ സ്വർണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് എൻഐഎ മടങ്ങിയത്.ഈ കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് എൻഐഎ സംഘം തെളിവെടുപ്പിനായി സെക്രട്ടറിയേറ്റിൽ എത്തുന്നത്.
Discussion about this post