തിരുവനന്തപുരം : കവിയും നാടക-സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു.തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
84 വയസ്സായിരുന്നു. സിന്ദൂര തിലകവുമായ്, ശ്യാമമേഘമേ നീ, ദേവദാരു പൂത്തു, ദേവി നിൻ രൂപം, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഗാനങ്ങൾ രചിച്ചത് രാമൻ കുട്ടിയാണ്.ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് രാമൻകുട്ടി പ്രശസ്തനായത്.1978-ൽ ആശ്രമം എന്ന സിനിമയിലൂടെ സിനിമാരംഗത്തെത്തിയ രാമൻകുട്ടി സിനിമാ-നാടക ലോകത്തിനു വേണ്ടി നൂറുകണക്കിന് ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
Discussion about this post