Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

“പോരാളി ഷാജി ഡിജിറ്റൽ ഗുണ്ട” : ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെയെന്ന് വി.മുരളീധരൻ

by Brave India Desk
Aug 13, 2020, 08:05 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആൾബലവും അധികാരമുപയോഗിച്ച് സൈബർ പോരാളികളെ സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവരുടെ സർക്കാരും ആണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മാധ്യമപ്രവർത്തകർക്കെതിരെ മാധ്യമപ്രവർത്തകനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ സൈബറിടത്തു വച്ച് കാണിച്ചത്.
പ്രസ് സെക്രട്ടറി പറഞ്ഞത് തന്റെ അഭിപ്രായമല്ലെങ്കിൽ അത് തുറന്നു പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

Stories you may like

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

സൈബർ ഗുണ്ടകളെ ഉപയോഗിച്ച് എതിർക്കുന്നവരെ ഇല്ലാതാക്കുന്ന സിപിഎമ്മിന്റെ ശൈലിയെ വിമർശിക്കുന്ന കുറിപ്പുകളൊക്കെ വായിച്ചു. കൊലക്കത്തിയുപയോഗിച്ച് എതിരാളികളെ വകവരുത്തുന്ന അതേ ലാഘവത്തോടെ, സൈബ‍ർ ഇടങ്ങളിൽ തങ്ങളോട് അനുഭാവം പ്രകടിപ്പിക്കാത്തവരെയും ചോദ്യം ചോദിക്കുന്നവരെയും വളഞ്ഞും തിരിഞ്ഞും ആക്രമിക്കുന്നത് നേരത്തെ തന്നെ സിപിഎമ്മിന്റെ ശൈലിയാണ് . അതിൽ ഒടുവിലത്തേതാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കുനേരെ ഉണ്ടായത്. എതിരാളികളെ കരിവാരിത്തേക്കാൻ സൈബർ ഇടങ്ങളിൽ പോരാളി ഷാജിമാരെയിറക്കുന്ന സിപിഎം തന്ത്രം അവർ തുടങ്ങിയിട്ട് കാലം കുറെയായി. ചിലർക്ക് അത് ഇപ്പോഴാണ് മനസിലായതെന്ന് മാത്രം!

സൈബർ ഇടത്തിൽ ഇല്ലാക്കഥകൾ മെനഞ്ഞ് ബിജെപി നേതാക്കൻമാരെ ഒളിഞ്ഞും തെളിഞ്ഞും വേട്ടയാടുന്നതിലായിരുന്നു ഇതുവരെ ഇവർക്ക് ഹരം. കേരളത്തിലെ ബിജെപി – സംഘപരിവാർ നേതാക്കൻമാർക്ക് എത്രയോ ദുരനുഭവങ്ങൾ പറയാനുണ്ടാകും. അധികാരവും ആൾബലവും ഉപയോഗിച്ച് സൈബർ പോരാളികളെ എക്കാലവും സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവർ നിയന്ത്രിക്കുന്ന സർക്കാരും തന്നെയാണ്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് മാധ്യമപ്രവർത്തകനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ മാധ്യമപ്രവർത്തകർക്കെതിരെ സൈബർ ഇടത്തിൽ വാളോങ്ങിയത്. സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പറഞ്ഞത് മുഖ്യമന്ത്രിയുടെ അഭിപ്രായം അല്ലെങ്കിൽ അത് തുറന്നു പറയാനുളള ആർജവം പിണറായി വിജയന് ഇനിയെങ്കിലും കാട്ടണം.
സംഘപരിവാർ ഫാസിസമെന്നായിരുന്നു നാളിതുവരെ പല മാധ്യമങ്ങളും നിരീക്ഷകരും അലമുറയിട്ടിരുന്നത്. കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയോട് രണ്ടു ചോദ്യം ചോദിച്ചതോടെ, മാടമ്പളളിയിലെ യഥാർഥ മനോരോഗി ആരെന്ന് മനസിലായല്ലോ അല്ലേ?

എതിർക്കുന്നവരെയൊക്കെ പട്ടാപ്പകൽ ക്ലാസ് മുറിയിലും നടുറോഡിലും ഇല്ലാതാക്കിയവരാണ് സിപിഎമ്മുകാർ. ഒടുവിൽ അധികാരത്തിന്റെ തണലിൽ കൊലപാതകികൾക്ക് സിപിഎമ്മിന്റെ താമ്രപത്രവും നൽകും . ആ ഗുണ്ടായിസത്തിന്റെ ഡിജിറ്റൽ രൂപമാണ് പോരാളി ഷാജിമാരിലൂടെ സിപിഎം ഇപ്പോൾ നടപ്പാക്കുന്നതെന്ന് ചുരുക്കം. അതൊക്കെ ചോദിച്ചാൽ ” അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല ” എന്നങ്ങ് പറയാനെളുപ്പമാണ് സഖാവേ!
“ഞാൻ മാത്രമല്ല സാർ അവനുമുണ്ട് ” എന്ന് പറഞ്ഞൊഴിഞ്ഞിട്ടും കാര്യമില്ല. നേതാക്കൾ നടത്തുന്ന പ്രസംഗങ്ങളിലെ വിമർശനത്തെയും സൈബർ ഇടങ്ങളിലെ തെറി വിളിയെയും ഒരേ തുലാസിൽ അളന്ന അങ്ങയുടെ കരുതൽ അപാരം തന്നെ!

മാധ്യമപ്രവർത്തകരേയും കുടുംബങ്ങളേയും സൈബറിടത്തിൽ അധിക്ഷേപിച്ചവരെ ഉടൻ പിടികൂടുമെന്നാണ് പത്രപ്രവർത്തക സംഘടനയുടെ പരാതിക്കൊടുവിൽ സർക്കാരിന്റെ മറുപടി. ഇതിനായി പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സത്യാവസ്ഥ കണ്ടെത്താനാണെങ്കിൽ ഡിജിപി നിയോഗിച്ച പൊലീസുകാർ ആദ്യം കയറിച്ചെല്ലേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെയാണ്. ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെയാണ്. അതിനുളള ധൈര്യം ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പൊലീസിനില്ലെങ്കിൽ ഈ അന്വേഷണം വെറും പ്രഹസനമാണ്!ഭരിക്കുന്ന സർക്കാരിന്റെ ഒത്താശയോടെ സൈബ‍ർ ഗുണ്ടകൾ അഴിഞ്ഞാടുന്ന മറ്റേതൊരു സംസ്ഥാനമുണ്ട് കേരളമല്ലാതെ രാജ്യത്ത് ? ഇത്തരക്കാരെ പാലൂട്ടിവളർത്തുന്നത് മുഖ്യമന്ത്രിയും സർക്കാരും സിപിഎമ്മുമാണ് എന്നതിന്റെ തെളിവാണ് അവരെ തള്ളിപ്പറയാത്ത പിണറായി വിജയൻ!!!

Tags: v muraleedharanPorali Shaji
Share31
Tweet
Send
Share

Latest stories from this section

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

Latest News

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies