ആദിലാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ ആദിലാബാദ് എം.പി രമേഷ് രാത്തോഡ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി രമേഷ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടികളിലൊന്നും പങ്കെടുക്കാറില്ല. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിവരം.
ആദിലാബാദില്‍ കഴിഞ്ഞ അഞ്ച് മാസമായി കോണ്‍ഗ്രസിന് ജില്ലാ അദ്ധ്യക്ഷനില്ല. കോണ്‍ഗ്രസിന് സ്വാധീനമുള്ള ഇവിടെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ധ്യക്ഷനില്ലാതെയുള്ള സമയത്ത് രമേഷിനെ പോലുള്ള മുതിര്‍ന്ന നേതാവ് പാര്‍ട്ടിയിലെത്തുന്നത് ഗുണകരമാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
Discussion about this post