തിരുവനന്തപുരം: സൈബര്‍ ആക്രമണ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്ത്. കുമ്മനം രാജശേഖരന്റെ ഫോട്ടോ ഉപയോഗിച്ചുള്ള ട്രോള്‍ പോസ്റ്റ് കൂടി പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ പ്രതികരണം.
അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ പോരാളി ഷാജി എന്ന പേജിലെ പ്രൊഫൈല്‍ പിക്ചറില്‍ നിന്ന് താങ്കളുടെ ചിത്രം മാറ്റാന്‍ ആവശ്യപ്പെടണമെന്നും സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ പതിനാറ് മിനിട്ട് നേരം സൈബർ അക്രമത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയ മിസ്റ്റർ പിണറായി വിജയൻ, ഇത് താങ്കളുടെ പ്രസ്സ് സെക്രട്ടറി കേരളത്തിലെ പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയനേതാവിനെ കളിയാക്കിക്കൊണ്ട് നടത്തിയ ഒരു സൈബർ ആക്രമണമാണ്. ഇങ്ങനെയുള്ള ഊളകളെ പ്രസ്സ് സെക്രട്ടറി പദവിയിലിരുത്തുന്ന അങ്ങയുടെ ചാരിത്ര്യപ്രസംഗം കേരളത്തിൽ ആരംഗീകരിച്ചു തരുമെന്നാണ് താങ്കൾ കരുതുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം. താങ്കൾ പറയുന്നതിന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അങ്ങയുടെ പാർട്ടിയുടെ ഉന്നതനേതാക്കൾ നേരിട്ടുനടത്തുന്ന പോരാളി ഷാജി എന്നു പറയുന്ന അമേദ്യജല്പനപേജിന്റെ പ്രൊഫൈൽ പിക്ചറിൽ നിന്ന് ആദ്യം സ്വന്തം ചിത്രം നീക്കം ചെയ്യാൻ താങ്കൾ ആവശ്യപ്പെടണം.
https://www.facebook.com/KSurendranOfficial/photos/a.640026446081995/3252109964873617/?type=3&__xts__%5B0%5D=68.ARDssKu-kpsk1lUANUK6xjhXDnifS0aTjbacR4yfT4_5TV8Ch0ETfDk4vZf9hcO8QW8CdR7FAak0z-2A4a1TT4WE5BOg7R_xW2M7Ob3WBdYwnVJ0j64yHnmEUx63iKdD6UWeAlScmgveCsxFf9IIJW18QcxG2LX5-D1S0GS2__E9R1WwXeOHUPoHOzv8j-pQ5IBa53jYBBZ09FkCmmh9uZPn-8DEsRUfzyfnI8fIL4wvwlczNhWp1x7__nCjieFHAF6u16bQpsi6GTawX9F3KWljH_APZj02gPY93lE8Q_AxeYycIsnC9Xct5FYi7ILqdILpibIeqFaupiAO-wq5dc0elw&__tn__=-R
Discussion about this post