ഡല്‍ഹി : അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെയും കൂട്ടാളികളെയും ദുര്‍ബലപ്പെടുത്താനുള്ള തന്ത്രവുമായി ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍. ഡി കമ്പനിയുടെ പേരിലുള്ള സ്വത്തു കണ്ടെത്തി മരവിപ്പിക്കാനാണ് ദോവലിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദാവൂദിന്റെ ഡി കമ്പനിക്ക് ആഗോളതലത്തില്‍ ഉള്ള ആസ്തി കണ്ടെത്താന്‍ രഹസ്യന്വേഷണ ഏജന്‍സികളായ ഐബിയും റോയും അന്വേഷണം ആരംഭിച്ചു. ദുബായിലും ആഫ്രിക്കയിലുമാണ് ഡി കമ്പനിയുടെ സ്വത്തില്‍ കൂടുതലും ഉള്ളത്. എന്നാല്‍ സ്വത്തുക്കള്‍ ബിനാമി പേരിലായതിനാല്‍ ആഗോളതലത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം ആവശ്യമായി വരും. ദാവൂദിന്റെ മകളുടെയും ഭാര്‍ത്താവിന്റെയും പേരിലും സ്വത്തുക്കള്‍ ഉണ്ട്.
ദോവലിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ദാവുദിന്റെ കമ്പനികളാണ് ദുബായിലെ ഒയാസീസ് ഓയില്‍ ആന്റ് ലൂബ് എല്‍സിസി, ഒയാസീസ് പവര്‍ എല്‍സിസി, അല്‍നൂര്‍ ഡയമണ്ട്സ് എന്നിവ. ഇവകൂടാതെ ഡോള്‍ഫിന്‍ കണ്‍സ്ട്രക്ഷന്‍സ്, കിങ് വിഡിയോ എന്നിവയും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ദാവൂദിന്റെ സംഘത്തിലെ പ്രധാനിയായ ഫിറോസാണ് ദുബായിലെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ദക്ഷിണേന്ത്യക്കാരാനായ ഇയാളാണ് ഒയാസീസ് ഓയില്‍ ആന്റ് ലൂബ് എല്‍സിസി കമ്പനി നിയന്ത്രിക്കുന്നത്. ദാവൂദിന്റ കൂട്ടാളികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും ഇന്ത്യയിലാണ്. 2003ല്‍ യുഎസ് ദാവൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post