ന്യൂഡല്‍ഹി: ഇസ്‌കോൺ ഗവേണിംഗ് ബോഡി കമ്മീഷണര്‍ (ജിബിസി)
ശ്രീല ഗോപാൽ കൃഷ്ണ ഗോസ്വാമിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദയയുടെയും ഭക്തിയുടെയും പാഠങ്ങൾ ആണ് അദ്ദേഹം ജീവിതത്തിലുടനീളം പഠിപ്പിച്ച് കൊണ്ടിരുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഭഗവാന്‍ ശ്രീ കൃഷ്ണനോടുള്ളശ്രീല ഗോപാൽ കൃഷ്ണ ഗോസ്വാമിയുടെ അചഞ്ചലമായ ഭക്തിയും ഇസ്‌കോൺ വഴിയുള്ള അദ്ദേഹത്തിന്റെ സേവനവും ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്നു. ദയയുടെയും ഭക്തിയുടെയും പാഠങ്ങൾ ആണ് അദ്ദേഹം ജീവിതത്തിലുടനീളം പഠിപ്പിച്ച് കൊണ്ടിരുന്നത്. ഇവയില്‍ ഓരോ ഊന്നിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനം.
വിദ്യഭ്യാസം, ആരോഗ്യം എന്നിങ്ങനെ എല്ലാ മേഖലകളിലും അദ്ദേഹം ഇസ്‌കോൺ വഴി സേവനങ്ങള്‍ വിപുലീകരിച്ചു. അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ ഒപ്പമാണ് എന്റെ ചിന്തകൾ എല്ലാം. ഓം ശാന്തി’- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
Discussion about this post